തിരുവനന്തപുരം:കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും
വരുന്ന പ്രവാസികളടക്കമുള്ള ആളുകൾക്കുള്ള
ക്വാറന്റൻ നിർദേശങ്ങളിൽ മാറ്റം വരുത്തി
സംസ്ഥാന സർക്കാർ.
വിദേശ രാജ്യങ്ങളിൽ നിന്നും കോവിഡ് ടെസ്റ്റ് നടത്തി വരുന്നവർക്ക് ക്വാറീനിൽ കഴിഞ്ഞ് ഏഴാം ദിവസം നടത്തുന്ന കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവാണെങ്കിൽ ക്വാറീനിൽ തുടരേണ്ടതില്ല. അതേസമയം,
കോവിഡ് രഹിത സർട്ടിഫിക്കറ്റ് കൈവശമില്ലാത്ത പ്രവാസികൾ 14 ദിവസത്തെ ക്വാറന്റനിൽ
കഴിയേണ്ടതാണ്.
ഏഴുദിവസം കഴിഞ്ഞിട്ടും കോവിഡ് ടെസ്റ്റ് നടത്താത്തവരാണെങ്കിൽ 14 ദിവസത്തെ ക്വാറന്റൻ കാലാവധി പൂർത്തിയാക്കണം. ഇന്നലെയാണ് സർക്കാർ ഈ ഉത്തരവ് പ്രസിദ്ധീകരിച്ചത്. കൂടുതൽ വിവരങ്ങൾക്കായി സർക്കാർ കോവിഡ് ഹെൽപ് ലൈൻ കേന്ദ്രമായ
ദിശയുടെ 1056 എന്ന നമ്പറിലോ, kerala.gov.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്