കരിപ്പൂർ: നാടിനെ ഞെട്ടിച്ച വിമാന
അപകടത്തിൽ മരണ സംഖ്യ
ഉയരുന്നു. പൈലറ്റും സഹ പൈലറ്റും
അടക്കമുള്ളവരാണ് വിമാന അപകടത്തിൽ
മരിച്ചത്. 16 പേരുടെ മരണമാണ്
സ്ഥിരീകരിച്ചത്. 15 പേരുടെ നില അതീവ
ഗരുതരമാണെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ 123 പേർ പരിക്കേറ്റ് വിവിധ
ആശുപത്രികളിൽ
ചികിത്സയിലുണ്ട്. ആശുപത്രികളിലേക്ക്
എത്തിച്ച ഭൂരിഭാഗം പേർക്കും സാരമായ
പരിക്കുണ്ട്.
മരിച്ചവരിൽ സ്ഥിരീകരിച്ച വിവരങ്ങൾ
ഇങ്ങനെ;
പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഥേ,
സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് എന്നിവർ
മരിച്ചു. ഇവർ കോഴിക്കോട് മിംസ്
ആശുപത്രിയിലാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട്
പുരുഷൻമാർ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി
എന്നിവരാണ് മരിച്ചിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ
മരിച്ചവർ:
1. സഹീർ സയ്യിദ്, 38, തിരൂർ സ്വദേശി
2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി
- 45 വയസ്സുള്ള സ്ത്രീ
- 55 വയസ്സുള്ള സ്ത്രീ
- ഒന്നരവയസ്സുള്ള കുഞ്ഞ്
- ബേബി മെമ്മോറിയൽ ആശുപത്രിയിൽ
മരിച്ചവർ: - 1.ഷറഫുദ്ദീൻ, 35, പിലാശ്ശേരി സ്വദേശി
- 2.രാജീവൻ, 61, ബാലുശ്ശേരി സ്വദേശി
പൈലറ്റും, സഹപൈലറ്റും അല്ലാതെ
കോഴിക്കോട് മിംസിൽ മരിച്ചവർ:
1. ദീപക്
2. അഖിലേഷ്
- ഐമ എന്ന കുട്ടി
ഫറോക്ക് ക്രസന്റ് ആശുപത്രിയിൽ മരിച്ചത്:
- തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാൾ
കനത്ത മഴയിൽ റൺവേയിൽ ഇറങ്ങിയ
വിമാനം റൺവേയിൽ നിന്ന് തെറ്റി ഇറങ്ങി
മുപ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു
വീഴുകയായിരുന്നു. വിമാനത്തിന്റെ
മുൻവശത്തെ വാതിൽ വരെയുള്ള ഭാഗം
പിളർന്ന് പോയി.
വിമാനതിൽ ഉണ്ടായിരുന്ന എല്ലാവർക്കും
സാരമായി പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും
സംഭവസ്ഥലത്തു നിന്ന് രക്ഷാ പ്രവർത്തകർ
മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ
ആശുപത്രിയിൽ പ്രവേശിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.
അപകടത്തിൽ പെട്ട എല്ലാവർക്കും ചികിത്സാ
സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന്
ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്