മുംബൈ : കൊവിഡ് ഭീതിയെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ക്രിക്കറ്റ് മാമാങ്കം ഐ പി എല്‍ സെപ്തംബര്‍ 19ന് യു എ ഇയില്‍ തുടങ്ങും. ഫൈനല്‍ നടത്തുക നവംബര്‍ 8നായിരിക്കുമെന്നും ഐ പി എല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ ചെയര്മാന് ബ്രിജേഷ് പട്ടേല്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് സ്ഥിതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ വച്ച് കൊവിഡ് നടത്താനുളള സാദ്ധ്യത മങ്ങി. ഇതോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന്റെ 13ആം എഡിഷന് യു എ ഇ വേദിയായി മാറിയത്.
മത്സര ക്രമങ്ങളെ കുറിച്ചും മറ്റ് വിവരങ്ങളും അടുത്തയാഴ്ച നടക്കുന്ന ഐ പി എല്‍ ഗവേര്‍ണിംഗ് കൗണ്‍സിലില്‍ തീരുമാനിക്കും. മാര്‍ച്ച് മാസം മുതല്‍ മേയ് വരെ നീണ്ടുനില്‍ക്കുന്ന 60 മത്സരങ്ങളടങ്ങിയ ഷെഡ്യൂളായിരുന്നു ആദ്യം തീരുമാനിച്ചത്.
എന്നാല്‍ കൊവിഡ് രാജ്യത്ത് രൂക്ഷമായതോടെ ഐ പി എല്‍ നടത്തുന്ന കാര്യവും അനിശ്ചിതമായി നീളുകയായിരുന്നു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്