കുവൈറ്റ് സിറ്റി: ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ (ഐസിഡബ്ല്യുഎഫ്) നിന്ന് സഹായം ലഭിക്കുന്നതിനായി നിരവധി അപേക്ഷകള്‍ ലഭിച്ചതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസിയിലും പാസ്പോര്‍ട്ട് ഓഫീസുകളിലുമുള്ള പ്രത്യേക ഐസിഡബ്ല്യുഎഫ് കൗണ്ടര്‍/ബോക്സുകള്‍ പ്രവാസികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.
ഐസിഡബ്ല്യുഎഫ് മാനദണ്ഡങ്ങള്‍ പ്രകാരം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിശോധിക്കുന്നത്.
എന്നാല്‍ നിരവധി അപേക്ഷകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് എംബസി വ്യക്തമാക്കി. അതുകൊണ്ട്, കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നതിനും മറ്റുമായി അപേക്ഷകരുമായി ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്കും സാധിക്കുന്നില്ല.
നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ടെലഫോൺ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അപേക്ഷയില്‍ കൃത്യമായി ഉള്‍പ്പെടുത്തണമെന്ന് എംബസി ആവശ്യപ്പെട്ടു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്