തിരുവനന്തപുരം: ഗള്‍ഫില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ വഴി തുറക്കുന്നു. ഇവരെ നാട്ടിലേക്ക് ഉടനെ കൊണ്ടുവരില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ അയവ് വരുന്നു. ഗള്‍ഫില്‍ നിന്നുള്ള മലയാളികളുടെ കണ്ണീരും നാട്ടിലെ ബന്ധുക്കളുടെ വികാരവും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ നയം മാറ്റുന്നത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യമുള്ളവരെ തിരിച്ചുകൊണ്ടുവരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. തിരിച്ചെത്തുന്നവരെ താമസിപ്പിക്കാനും പരിശോധനാ, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്