കോഴിക്കോട്: റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ നാളെ (ഏപ്രിൽ 24 വെള്ളി) മുതൽ നോമ്പ്. കാപ്പാട് മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവരും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വിസ്ഡം ഹിലാൽ വിംഗ് ചെയർമാൻ കെ.അബൂബക്കർ സലഫി എന്നിവരും അറിയിച്ചു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്