Times of Kuwait
ന്യൂഡൽഹി : നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ (59) ചുമതലയേറ്റു. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിനു മുന്നിലായിരുന്നു ചടങ്ങ്. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് രാവിലെ സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് 25–ാമത് മേധാവിയായി തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ ചുമതലയേറ്റത്.
മഹത്തായ രാജ്യത്തിന്റെ നാവികസേനയുടെ ചുമതല ഏറ്റെടുക്കാനായതില്‍ സന്തോഷമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. മുന്‍ഗാമികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നുവെന്നും അവരുടെ പാത പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും തന്ത്രപ്രധാനമായ മുംബൈയിലെ പടിഞ്ഞാറൻ നാവിക കമാൻഡിന്റെ മേധാവിയായിരുന്നു ഹരികുമാർ.
1983 ജനുവരി ഒന്നിനാണു സേനയിൽ ചേർന്നത്. പരമോന്നത സേനാപുരസ്കാരമായ പരമവിശിഷ്ട സേവാമെഡൽ ഈ വർഷം ലഭിച്ചു. വിശിഷ്ട സേവാമെഡൽ (2010), അതി വിശിഷ്ട സേവാമെഡൽ (2016) എന്നീ അംഗീകാരങ്ങളും നേടി. 1979ൽ നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. ലണ്ടൻ കിങ്സ് കോളജിൽനിന്നു ബിരുദാനന്തര ബിരുദവും മുംബൈ സർവകലാശാലയിൽനിന്ന് എംഫിലും പൂർത്തിയാക്കി.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി