January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ദു:രിതമനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് സഹായധനം പ്രഖ്യാപിക്കണം- ഓവർസീസ്.എൻ.സി.പി

7th MAY 2020

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ദു:രിതമനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികളെ മെയ് ഏഴാം തിയ്യതി മുതൽ സ്വദേശത്ത്   തിരിച്ചെത്തിക്കുന്നതിനുള്ള തീരുമാനമെടുത്ത കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ ജോലിയും മറ്റു വരുമാന മാർഗ്ഗങ്ങളും നഷ്ടപ്പെട്ടപ്രവാസികൾക്ക് കേന്ദ്രം സഹായം പ്രഖ്യാപിക്കുക, ഇന്ത്യൻ എംബസിയുടെ  നേതൃത്വത്തിൽ രോഗലക്ഷണങ്ങൾ അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ സമയബന്ധിതമായ വൈദ്യപരിശോധനക്ക് വിധേയമാക്കുക, ഭക്ഷണം, മരുന്നുകൾ, വെള്ളം മറ്റ് അവശ്യ സാധനങ്ങൾ അടിയന്തരമായി ലഭ്യമാക്കുക, ആളുകൾ തിങ്ങി പാർക്കുന്ന ലേബർ ക്യാമ്പുകളിൽ നിന്നും തൊഴിലാളികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുക രോഗം ബാധിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക, നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ വിദേശത്തു നിന്നു നാട്ടിലേക്കുള്ള വിമാന യാത്രാ ചിലവുകൾ, വിമാന താവളത്തിൽ നിന്ന് സ്വദേശത്തേക്കുള്ള അഭ്യന്തര യാത്ര ചിലവുകൾ , ക്വാറന്റീന്‍  ചിലവുകൾ  തുടങ്ങിയ സൗജന്യമാക്കുക എന്നീ ആവശ്യങ്ങളും കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും അറിയിച്ചു.

Jeeves Erinjeri  

Overseas NCP Gen. Secretary

P.O Box: 12075 , Shamiya-71651 Kuwait.

Email:oncpkuwait@gmail.com

Tel: 00965-99434036

Web site : www.oncpkuwait.org

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!