1974- മുതൽ May – 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിയ്ക്കപ്പെട്ടു. നേഴ്സസ് ദിനം ആഘോഷിയ്ക്കുവാൻ മാധ്യമങ്ങളും, സോഷ്യൽ മീഡിയയും മത്സരിയ്ക്കുമ്പോൾ, ഞങ്ങൾ നേഴ്സുമാർ തിരക്കിലാണ്. അതെ ലോകമെങ്ങും മഹാമാരിവിതച്ച് കുതിച്ചു പായുന്ന കൊറോണയെ പിടിച്ചുകെട്ടുവാനായി, കൈയ്യും, മെയ്യും മറന്ന് പ്രവൃത്തിയ്ക്കകയാണ്. നേഴ്സുമാർ ഓരോ രാജ്യത്തിന്റെയും നെടുംതൂണുകളായി മാറുന്ന വർഷം. ഭയപ്പാടോടെ ലോകം മുഴുവൻ ചുരുങ്ങി വീടുകളിൽ ഒതുങ്ങി കൂടുമ്പോൾ സ്വാന്തനത്തിന്റെ ,സ്നേഹത്തിന്റെ സഹായത്തിന്റെ കെടാവിളക്കുകളുമായി നേഴ്സുമാർ ഇറങ്ങി തിരിച്ചിരിയ്ക്കുകയാണ്. ഞങ്ങൾ നേഴ്സുമാർക്ക് എല്ലാ ദിനങ്ങളും ഒരുപോലെ .കുടുംബത്തിലെ വിശേഷ ദിനങ്ങളും കലണ്ടറിലെ ചുവന്ന അക്കത്തിലുള്ള അവധി ദിനങ്ങളും ഞങ്ങൾക്കില്ലാ. പരിഭവങ്ങളും ,പരാധികളും, പ്രാരാബ്ദങ്ങളും മറന്ന് ചിരിയ്ക്കുന്ന മുഖത്തോടെ രോഗികളെ ശ്രുശ്രൂഷിയ്ക്കുന്ന തിരക്കിലാണ്. രോഗികൾക്ക് മരുന്ന് മാത്രം പോരാ. ഒറ്റപ്പെട്ടു കഴിയുന്ന രോഗികൾക്ക് ഒരു പുഞ്ചിരി സ്നേഹത്തോടെയുള്ള സമീപനം ഒരു തലോടൽ ഇതൊക്കെ അവർക്ക് ആവശ്യമാണ്, രോഗാവസ്ഥയിൽ നിന്നും എളുപ്പം മുക്തി ലഭിക്കാൻ ഇതൊക്കെ അവരെ സഹായിക്കും.. പണ്ടൊക്കെ വല്ല്യമ്മച്ചിമാർ പറഞ്ഞ് കേട്ടിട്ടുണ്ട് വല്ല്യ സിസ്റ്റർ കുത്തിവച്ചാൽ കുഞ്ഞ് കരയില്ലാ, എന്ത് അസുഖമായി ചെന്നാലും അവരുനൽകുന്ന മരുന്നു കഴിച്ചാൽ പെട്ടെന്ന് സുഖം പ്രാപിക്കും എന്ന്. ഇതിനെ നാം അറിയാതെ പറയും ‘കൈപുണ്യം’. അവർ കൊടുത്തത് മരുന്നു മാത്രമല്ലാ. മനസ്സിലെ സ്നേഹമാണ്, നന്മയാണ്. പ്രാർത്ഥനയാണ്.
വർഷങ്ങൾക്ക് ശേഷം ഹോസ്പിറ്റലിന്റെ ഇടനാഴികളിൽ പലരും പരിചയം പുതുക്കുന്നത് സിസ്റ്ററെ എന്നെ അന്ന് നോക്കിയത് സിസ്റ്ററാണെ…. മോനെ നോക്കിയത് സിസ്റ്ററാണെ…… അങ്ങനെ എത്രയോ സംഭവങ്ങൾ.ജനനത്തിൽ സന്തോഷിക്കുകയും ഒരു രോഗി മരിയ്ക്കുമ്പോൾ ദുഃഖം ഉള്ളിൽ ഒതുക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരാണ് ഞങ്ങൾ.സ്വജീവൻ മറ്റുള്ളവർക്കു വേണ്ടി ബലികഴിച്ച ലോകമെമ്പാടുമുള്ള സഹോദരങ്ങൾക്ക് എന്റെ ബാഷ്പാജ്ഞലി.എല്ലാ നേഴ്സുമാർക്കും എന്റെ സേനഹം നിറഞ്ഞ ആശംസകൾ. നമുക്ക് ഒരുമിച്ചു പൊരുതാം …..🌹🌹🌹
Rosmin Soyous Plathottam
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി