ന്യൂസ് ബ്യൂറോ ദില്ലി
ദില്ലി : രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു. ഇതുവരെയായി ഇന്ത്യയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു.
മധ്യപ്രദേശില്‍ ആദ്യമായി പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ ഹിമാചല്‍ പ്രദേശിലും രോഗം കണ്ടെത്തി.
രാജ്യത്തെ വടക്ക്, പടിഞ്ഞാറ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നതും ആശങ്ക പരത്തുന്നുണ്ട്. ഡല്‍ഹിയിലും മുംബൈയിലും ഇന്നലെ യഥാക്രമം 922, 290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാസങ്ങള്‍ക്ക് ശേഷമാണ് ഇവിടങ്ങളില്‍ കേസുകള്‍ ഉയരുന്നത്.
ഏഴ് മാസത്തിനിടെ മുംബൈ നഗരത്തില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 21 ശതമാനം കേസുകളാണു നഗരത്തില്‍ ഉയര്‍ന്നത്. ഇതോടെ മുംബൈയില്‍ നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 4000 കടന്നു.
അതിനിടെ ഒമൈക്രോണ്‍ വ്യാപനം തടയാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയാണ്. ഹരിയാന, യുപി, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് തലസ്ഥാനത്ത് രാത്രി കര്‍ഫ്യൂ നിലവില്‍ വരുന്നത്. രാത്രി 11 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്