ന്യൂസ് ബ്യൂറോ, ദില്ലി
ന്യൂഡല്‍ഹി : ഇന്ത്യയിൽ ഒമിക്രോണ്‍ കേസ് 100 കടന്നു. 11 സംസ്ഥാനത്തായി 101 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.
91 രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഡെല്‍റ്റയേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടരുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ഒരുപക്ഷേ, വ്യാപനത്തിന്റെ കാര്യത്തില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെ മറികടക്കുമെന്നും ഡബ്ല്യുഎച്ച്ഒ നിരീക്ഷിച്ചിട്ടുണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു.
അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വലിയ ആള്‍ക്കൂട്ടങ്ങളും ആഘോഷങ്ങളും പാടില്ല.- ഡല്‍ഹിയില്‍ നാല് കേസുകൂടി സ്ഥിരീകരിച്ചു. ആകെ കേസ് ഇരുപതായി. ഇതില്‍ 10 പേര് രോഗമുക്തി നേടി. പത്തുപേരാണ് ചികിത്സയിലുള്ളത്. ഒമിക്രോണ്‍ സംശയത്തില്‍ 40 പേര് ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്