നോർക്കയുടെ പ്രവാസി: പുനരധിവാസപദ്ധതിയായ എൻഡിപ്രേം ഉം കേരള ഫിനാൻഷ്യൽ കോർപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന സംരംഭകത്വ വായ്പ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലുള്ളവരുടെ യോഗ്യതാ നിർണയ ക്യാമ്പ് ഒക്ടോബർ 8 നു തിരുവനന്തപുരത്തു തൈക്കാട് നോർക്ക ഓഫീസിന് എതിർവശത്തുള്ള സെൻറർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെൻ്റിൽ നടത്തും.
തിരികെ എത്തിയ പ്രവാസികൾക്ക് പദ്ധതിപ്രകാരം 30 ലക്ഷം രൂപ വരെ സംരംഭങ്ങൾ ആരംഭിക്കാൻ വായ്പാ അനുവദിക്കും. ഇതിൽ 15% മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ വരെ) കൃത്യമായി വായ്പാ തിരിച്ചടക്കുന്നവർക്കു ആദ്യ 4 വർഷം 3% പലിശ ഇളവ് ലഭിക്കും. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന അർഹരായവർക്ക് കെ എഫ് സി യുടെ 3% പലിശ സബ്‌സിഡി ചീഫ് മിനി സ്റ്റേഴ്സ് എൻ്റർപ്രണർഷിപ്പ് ഡെവലപ്മെൻ്റ് പ്രോഗ്രാം പ്രകാരം ലഭ്യമാകും.
വായ്പ ആവശ്യമുള്ളവർക്ക് www.norkaroots.org യിൽ ഒക്ടോബർ 2 വരെ അപേക്ഷ സമർപ്പിക്കാം.
പദ്ധതിയുടെ വിശദവിവരം നോർക്ക വെബ്സൈറ്റിലും ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കാൾ സേവനം), 18004258590 (കെ എഫ് സി) യിലും ലഭിക്കും
സലിൻ മാങ്കുഴി
പി.ആർ.ഒ.
നോർക്ക റൂട്ട്സ്
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി