ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഗുരു തേജ് ബഹാദൂറിന്റെ നാനൂറാം ജന്മവാര്ഷികത്തില് ചെങ്കോട്ടയില്‍ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ല. ഇപ്പോള്‍ പോലും ലോകമാകാമാനമുള്ള സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നത്. ആത്മ നിര്‍ഭര്‍ ഭാരതിനെ കുറിച്ച് പറയുമ്ബോള്‍ പോലും ലോകത്തിന്റെ പുരോഗതി ഇന്ത്യ മനസ്സില്‍ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പല സാമ്രാജ്യങ്ങളുടെയും അധിനിവേശം ഉണ്ടായപ്പോഴും ഇന്ത്യ ശക്തമായി നിലകൊണ്ടിട്ടുണ്ടെന്ന് മോദി ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സംസ്കാരം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചരിത്ര പുരുഷന് അവതരിച്ചിട്ടുണ്ട്. ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ലെന്നും ലോകത്തിന്റെ ക്ഷേമമമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുരുവിന്റെ ആദര്‍ശങ്ങളിലാണ് രാജ്യം മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുരു തേജ് ബഹാദൂറിനെ വധിക്കാന്‍ ഉത്തരവിട്ടത് ചെങ്കോട്ടയില്‍ നിന്നാണ്. പ്രധാനപ്പെട്ട പലതിനും ചെങ്കോട്ട സാക്ഷിയായിട്ടുണ്ട്. ഔറംഗസേബിന്റെ അതിക്രമങ്ങള്‍ക്ക് ചെങ്കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല സാമ്രാജ്യങ്ങളും വന്നപ്പോഴും ഇന്ത്യ ശക്തമായി നിലകൊണ്ടു. ഇന്ത്യന്‍ സംസ്കാരം എപ്പോഴൊക്കെ പ്രതിസന്ധിയില്‍ ആയിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചരിത്ര പുരുഷന് അവതരിച്ചിട്ടുണ്ട്. ഗുരു നാനാക്ക് ഇന്ത്യയെ പ്രചോദിപ്പിക്കുന്നു. ദുരിതമനുഭവിക്കുന്ന അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അഭയമായി സിഎഎ മാറി.
ഇന്ത്യ വലിയ പാരമ്ബര്യവും ചരിത്രവും ഉള്‍ക്കൊള്ളുന്ന രാജ്യമാണ്. അഫ്ഗാനില്‍ നിന്ന് ഗുരു ഗ്രന്ഥ സാഹിബ് എത്തിക്കാന്‍ ഇന്ത്യ എല്ലാ കഴിവും ഉപയോഗിച്ചു. ഔറംഗസേബിന്റെ സ്വേച്ഛാദിപത്യ ചിന്തകള്‍ക്ക് മുന്നില്‍ ഗുരു തേജ് ബഹദൂര്‍ പാറ പോലെ നിന്നു. നിരവധി തലകള്‍ ഔറംഗസേബ് വെട്ടി മാറ്റിയിട്ടും വിശ്വാസത്തെ ഇളക്കാനായില്ല. ഇതിനെല്ലാം ചെങ്കോട്ട സാക്ഷിയാണെന്നും മോദി പറഞ്ഞു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്