ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളവും അലവൻസുകളും 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ബില്ല് രാജ്യസഭയിൽ പാസായി. ചൊവ്വാഴ്ച ബില്ല് ലോക്സഭയിൽ പാസായിരുന്നു.
കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യമേഖലിയൽ ഉൾപ്പടെ പണം വിനിയോഗിക്കുന്നതിനാണ് ജനപ്രതിനിധികളുടെ ശന്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറിച്ചത്. ആഭ്യന്തര മന്ത്രി അമിത്ഷാ സഭയിൽ ഇല്ലാത്തതിനാൽ സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് ബില്ല് അവതരിപ്പിച്ചത്.
പ്രതിപക്ഷ എംപിമാർ ഉൾപ്പടെ ബില്ലിനെ അനുകൂലിച്ചു. എന്നാൽ, നിർത്തലാക്കിയ പ്രാദേശിക വികസന ഫണ്ട് പുനസ്ഥാപിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്