ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
മാസ്ക്, സാനിറ്റൈസേഷന്‍ അടക്കമുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു.
യാത്രക്കാര്‍ വിമാനത്താവളത്തില്‍ വരുമ്ബോഴും, യാത്രാവേളയിലും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കേണ്ടതാണ്. വിമാനക്കമ്ബനികള്‍ കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ബോധവത്കരണ അനൗണ്‍സ്മെന്റുകള്‍ നിരന്തരം നടത്തണം.
യാത്രക്കാര്‍ക്ക് വിമാന്തതില്‍ ആവശ്യമെങ്കില്‍ എക്സ്ട്രാ മാസ്ക് നല്‍കണം. എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, സുരക്ഷാ ജീവനക്കാര്‍, മറ്റു വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരുമായി സഹകരിച്ച് കോവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
More Stories
ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിന്റെ ആഘോഷമായി ഇന്ത്യൻ എംബസ്സി കുവൈറ്റ് ‘ഭാരത് മേള’ സംഘടിപ്പിച്ചു .
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം
കോട്ടയം ഗവഃ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ