കോലഞ്ചേരി : ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ കാലം ചെയ്തു.വളരെ നാളുകളായി ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുകയായിരുന്നു. രൂപതയുടെ ബിഷപ്സ് ഹൗസിലും ആശുപത്രിയിലുമായിചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസമായ തൃപ്തികരമല്ലാത്ത ആരോഗ്യാവസ്ഥ ആയിരുന്നതിനാൽ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ ഇന്ത്യൻ സമയം 1.38 ന് കോലഞ്ചേരി ആശുപത്രിയിൽ വച്ച് നിര്യാതനായി. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. കബറടക്കം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അറിയിച്ചു.
ഇടുക്കി രൂപതയുടെ ചരിത്രത്തിൽ ആത്മീയവും, സാമൂഹ്യവും, രാഷ്ട്രീയവുമായ സ്വാധീനം ചെലുത്തിയ അസാധാരണമായ വ്യക്തിത്വത്തിന് ഉടമയാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. കടപ്ലാമറ്റം ആനിക്കുഴിക്കാട്ടിൽ ലൂക്കയുടെയും എലികുട്ടിയുടെയും 15 മക്കളിൽ മൂത്തമകനായി കുഞ്ഞ് എന്ന ഓമനപ്പേരിൽ വിളിക്കുന്ന മത്തായി ലൂക്കോസ്. 1942 സെപ്റ്റംബർ 23 ആം തീയതി ജനിച്ചു.1947ൽ മത്തായി ലൂക്കോസ് കോട്ടയം ജില്ലയിലെ കൂടല്ലൂർ സെന്റ് ജോസഫ് സ്കൂളിലാണ് വിദ്യാരംഭം കുറിച്ചത്.
1989ൽ യുവൈൻ യൂണിവേഴ്സിറ്റിയിൽ നിന്നും നസ്രാണി പാരമ്പര്യത്തിൽ കുമ്പസാരമെന്ന കൂദാശ തനിമയെ സംബന്ധിച്ചത് ഗവേഷണപ്രബന്ധം തയ്യാറാക്കുകയും ഡോക്ടറേറ്റ് നേടുകയും ചെയ്തു.
2003 മാർച്ച് രണ്ടിന് അദ്ദേഹം ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായി ചുമതലയേറ്റു 2003 മുതൽ 2018 വരെയുള്ള മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കി രൂപതയെ നയിച്ചു.
ടൈംസ് ഓഫ് കുവൈടിന്റെ ആദരാഞ്ജലികൾ
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്