ന്യൂസ് ബ്യൂറോ, മുംബൈ
മുംബൈ: ഗായിക ലതാ മങ്കേഷ്കര്‍ അന്തരിച്ചു. 92 വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടങ്കിലും ഇന്നലെ വീണ്ടും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ ജനുവരി 11നാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ന്യുമോണിയ ബാധിച്ചതും സ്ഥിതി വഷളാക്കി. കഴിഞ്ഞ ദിവനസം സഹോദരിയും ഗായികയുമായ ആശാ ബോസ്ലെ ലതാ മങ്കേഷ്കറെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
1942-ല്‍ 13-ാം വയസ്സില്‍ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങള്‍ പാടി. ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച പിന്നണി ഗായകരില്‍ ഒരാളായ ലതാ മങ്കേഷ്കറിന് 2001 ല്‍ ഭാരതരത്ന നല്കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം, മറ്റ് നിരവധി പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. ലതാ മങ്കേഷ്കര്‍ 1942-ല്‍ 13-ാം വയസ്സിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 30,000-ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്