കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ള തടവുകാര്‍ക്ക് രണ്ടാഴ്ചത്തേക്കാണ് പ്രത്യേക പരോള്‍ അനുവദിച്ചിരിക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും നരവധി തടവുകാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ജയിലുകളിലെ കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്തിരുന്നു. ജയിലുകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ജയില്‍ മേധാവി ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
More Stories
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
25 ഓളം കോളേജുകളിൽ രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല : വിദ്യാർത്ഥികൾ ആശങ്കയിൽ