January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നഴ്സുമാരും ഡോക്ടർമാരും ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക്  കുവൈത്ത് നാഷണല്‍ ഗാര്‍ഡ്സില ജോലി ഒഴിവുകൾ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം

തിരുവനന്തപുരം: കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈത്ത് നാഷണല്‍ ഗാര്‍ഡ്സില്‍(Kuwait National Guards) ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നോര്‍ക്ക് റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുവൈത്ത് സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം.
ജനറല്‍ പ്രാക്ടീഷണര്‍, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, യൂറോളജിസ്റ്റ് ( സര്‍ജറി), കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ, എന്‍, ടി, ഡെര്‍മറ്റോളജി, റേഡിയോളജി , റെസ്പിറേറ്ററി മെഡിസിന്‍, അലര്‍ജി സ്പെഷ്യലിസ്റ്റ് , ഡയബറ്റോളജിസ്റ്റ്, ഓഫ്ത്താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്സ്, ഏമര്‍ജന്‍സി മെഡിസിന്‍, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിവയിലാണ് ഡോക്ടര്‍മാരുടെ ഒഴിവുകളുള്ളത്. 1100 മുതല്‍ 1400 വരെ കുവൈറ്റി ദിനാര്‍ ശമ്ബളം ലഭിക്കും. വിശദാംശങ്ങള്‍ക്ക് +91 94473 39036 (ഓഫീസ് സമയം) എന്ന നമ്ബരില്‍ ബന്ധപ്പെടാം.
ഫാര്‍മസിസ്റ്റ് , ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ഫിസിയോ തെറാപ്പിസ്റ്റ് , ഡയറ്റീഷ്യന്‍, നഴ്സ് എന്നീ കാറ്റഗറികളിലാണ് മറ്റ് ഒഴിവുകള്‍.
ശമ്ബളം 500-800 വരെ കുവൈറ്റി ദിനാര്‍. എല്ലാ ഒഴിവുകളിലേക്കും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധമാണ്. ശമ്ബളത്തിന് പുറമെ ആകര്‍ഷകമായ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുമെന്ന് നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുംwww.norkaroots.orgഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി 2022 ഫെബ്രുവരി 3.
സംശയങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്ബരില്‍ ബന്ധപ്പെടാവുന്നതാണ്. വിദേശത്തു നിന്നും മിസ്സ്ഡ് കാള്‍ സര്‍വീസിന് 0091 880 20 12345 എന്ന നമ്ബരില്‍ വിളിക്കാം.
ഇമെയില്‍ : rmt5.norka@kerala.gov.in

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!