January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു

ന്യൂസ് ബ്യൂറോ, പത്തനംതിട്ട

പത്തനംതിട്ട :  പഠനത്തോടൊപ്പം സാമൂഹ്യപ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്ന മികച്ച സന്നദ്ധ പ്രവർത്തകാരായ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന തലത്തിൽ നൽകുന്ന പുരസ്കാരമാണ് ശിഷ്യ ശ്രേഷ്o അവാർഡ് .
       എം. മാസ്റ്റേഴ്സ് ഫൗണ്ടേഷൻ കേരള ആണ് സ്കൂൾ കോളജ് തലത്തിലുള്ള വിദ്യാർത്ഥികൾക്ക് ഈ അവാർഡ് നൽകുന്നത്.
        വിദ്യാർത്ഥികളെ അപകടകരമായ പ്രവണതകളിൽ നിന്ന് മോചിപ്പിച്ച് മൂല്യബോധവും ദിശാ ബോധവും നൽകി ദേശസ്നേഹവും ബഹുമാനവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള മികച്ച പൗരൻമാരാക്കി വളർത്തി സമൂഹത്തിലെ വിവിധ മേഖലകളിൽ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് നമ്മടെ സമൂഹത്തിലെ ഇപ്പോഴത്തെ അപജയത്തിന് മാറ്റമുണ്ടാക്കുകയാണ് ഈ പുരസ്കാര സമർപ്പണത്തിന്റെ പ്രഥമ ലക്ഷ്യം.
          ഹൈസ്ക്കുൾ തലത്തിൽ ഞാറയ്ക്കൽ മരങ്ങാട്ടുതറ വീട്ടിൽ അച്ചു എം.എസ്.(എൽ.എഫ്.എച്ച്.എസ്.ഞാറക്കൽ എറണാകുളം ജില്ല) ഹയർ സെക്കന്ററി തലത്തിൽ പ്ലാത്താംങ്കര ,മേക്കേക്കണ്ണേൽ,നന്ദിലം വീട്ടിൽ ആദർശ് ആർ.എ.(ജി.എച്ച്.എസ്. നെയ്യാറ്റിൻകര,തിരുവനന്തപുരം ജില്ല) എന്നിവരാണ് 2023ലെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹത നേടിയിരിക്കുന്നത്.               ഏറ്റവും കൂടുതൽ സാമൂഹ്യ സേവനങ്ങൾ ചെയ്ത് ധാരാളം അവാർഡുകൾ നേടി സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരം കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായ ഏറ്റവും നല്ല മാതൃകയായ വിദ്യാർത്ഥിയായ ആദർശ് ആർ.എ. വിദേശ മലയാളിയായ പി.റ്റി.രമേശൻ നായരുടേയും ,സി.എസ്.ആശയുടേയും മകനാണ്.
       ശിഷ്യ ശ്രേഷ്o വിജയികളെ പ്രശസ്തിപത്രവും,മെമന്റോയും,ട്രോഫിയും,ക്യാഷ് അവാർഡും നൽകി പൊന്നാടയണിയിച്ച് ആദരിക്കുമെന്ന് ശിഷ്യ ശ്രേഷ്o അവാർഡ് സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ കെ.ജി.റെജി അറിയിച്ചു.
       റിട്ടയർഡ് അധ്യാപകനും,മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗവും,വ്യതസ്ത സാമൂഹ്യ പ്രവർത്തകനുമായ മണി മാഷ് എന്നറിയപ്പെടുന്ന കെ.ജി.റെജി നളന്ദ ആണ് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡിന് തുടക്കം കുറിച്ചത് .
        
   
                 

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!