January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

25 ഓളം കോളേജുകളിൽ രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല : വിദ്യാർത്ഥികൾ ആശങ്കയിൽ

കേരളത്തിൽ കേരളാ ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള മറ്റെല്ലാ കോളേജുകളിലും രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടും 25 ഓളം കോളേജുകളിൽ ഫലം പ്രഖ്യാപിക്കാത്തത് മൂലം വിദ്യാർത്ഥികൾ ആശങ്കയിൽ

കേരളത്തിൽ കേരളാ ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ 2024 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം മറ്റെല്ലാ കോളേജുകളിലും പ്രസിദ്ധീകരിച്ചിട്ടും 25 ഓളം സർക്കാർ ,പ്രൈവറ്റ് നഴ്സിംഗ് കോളേജുകളിൽ ഫലം പ്രഖ്യാപിക്കാത്തത് മൂലം വിദ്യാർത്ഥികൾ ആശങ്കയിൽ ആയി .2023 -2024 അദ്ധ്യായന വർഷം കേരളത്തിൽ തുടങ്ങിയ പുതിയ നഴ്സിംഗ് കോളേജുകകളിലും സീറ്റ് വർദ്ധനവ് നടത്തിയ കോളേജ്കളിലുമാണ് പരീക്ഷാ ഫലം തടഞ്ഞു വെച്ചിട്ടുള്ളത് .

ഭൂരിഭാഗവും സർക്കാർ കോളേജുകളും സർക്കാർ നിയന്ത്രിത സാശ്രയ കോളേജുകളുമാണ്. സർവ്വകലാശാലയിൽ തിരക്കിയപ്പോൾ ഫലം വരാത്തത് മുകളിൽ പറഞ്ഞ കോളേജുകൾക്ക് 2023 -2024 അദ്ധ്യായന വർഷം സർവ്വകലാശാല കോളേജുകൾക്ക് അംഗീകാരം നൽകിയപ്പോൾ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരം നേടി കത്ത് നൽകണം എന്ന് പറഞ്ഞത് പാലിക്കാത്തത് കൊണ്ട് എന്നാണ് . ഒരു പുതിയ നഴ്സിംഗ് കോളേജ് ആരംഭിക്കണമെങ്കിൽ സർക്കാർ ,കേരളാ നഴ്സിംഗ് കൗൺസിൽ ,ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ തുടങ്ങിയ ബോഡികൾ അംഗീകാരം നൽകിയതിന് ശേഷം മാത്രമേ യൂണിവേഴ്സി അംഗീകാരം നൽകിയാൽ മതിയെന്നാണ് വ്യവസ്ഥ . എന്നാൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അനുമതി പ്രസ്തുത കോളേജുകൾക്ക് കിട്ടുന്നതിന് മുന്നേ തന്നെ സർവ്വകലാശാല കുട്ടികളെ പ്രവേശിക്കുന്നതിനുള്ള താൽക്കാലിക അനുമതി നൽകിയത് കൊണ്ടാണ് കുട്ടികളുടെ ഭാവി അപകടത്തിലായത് .

സർക്കാരിൻറെയും യൂണിവേഴ്സിറ്റിയുടെയും ഒത്തശയാണ് ഇതിൽ സംശയിക്കേണ്ടിയിരിക്കുന്നത് .9000ത്തോളം കുട്ടികൾ പരീക്ഷ എഴുതിയതിൽ 25ഓളം കോളേജുകളിൽ നിന്നായി 1500 നുമേലെയുള്ള കുട്ടികളുടെ പരീക്ഷാ ഫലമാണ് കേരളാ ആരോഗ്യ സർവ്വകലാശാല തടഞ്ഞു വെച്ചിട്ടുള്ളത് .ഇത് വിദ്യാർത്ഥികളുടെ ഭാവി പഠനത്തിനും ഉപരി പഠനത്തിനും മറ്റും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട് . കൂടാതെ പ്ലസ്ടു തലം വരെ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ശേഷം ബി എസ്‌ സി നഴ്സിങ്ങിന് ചേർന്ന ശേഷം എഴുതിയ ആദ്യ സെമസ്റ്റർ പരീക്ഷയിൽ തന്നെ റിസൾട്ട് വരാത്തത് ഇത്രയും വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്.

മുകളിൽ പറഞ്ഞ വിഷയം സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,കേരളാ ഘടകം കേരളാ മുഖ്യമന്ത്രി ,ആരോഗ്യ വകുപ്പ് മന്ത്രി ,സർവ്വകലാശാല ,കേരളാ നഴ്സിംഗ് കൗൺസിൽ ,ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ എന്നിവർക്ക് നിവേദനം നൽകി എത്രയും പെട്ടെന്ന് കുട്ടികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത് വരെ തീരുമാനം ആയിട്ടില്ല .

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!