ന്യൂസ് ബ്യൂറോ, കണ്ണൂർ
കണ്ണൂർ : കുവൈറ്റിന്റെ പ്രവാസഭൂമിയിൽ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) അംഗങ്ങൾക്ക് ഒത്തുകൂടാനും അംഗങ്ങളുടെ ഉന്നമനത്തെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കുമായി കണ്ണൂർ ജില്ലയിൽ 2019 ൽ ആരംഭിച്ച ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ ട്രസ്റ്റ് വാർഷിക ജനറൽ ബോഡിയും കുടുംബസംഗമവും നടത്തി.
കഴിഞ്ഞ ദിവസം കണ്ണൂർ കബനി ബാംബൂ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ ട്രസ്റ്റ് വർക്കിങ് ചെയർമാൻ ഐ.വി. ദിനേശ് അധ്യക്ഷത വഹിച്ച് യോഗ നടപടികൾ നിയന്ത്രിച്ചു. ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണി ഉൽഘാടനം ചെയ്ത ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ സലിം എം.എൻ. പ്രവർത്തന റിപ്പോർട്ടും,ജോയിന്റ് ട്രഷറർ രാഘവൻ ടി.കെ. സമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിലും കുടുംബ സംഗമത്തിലും ട്രസ്റ്റ് അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 150 ഓളം ആളുകൾ പങ്കെടുത്തു.
ഫോക്ക് രക്ഷാധികാരി ജി.വി. മോഹനൻ, ഉപദേശകസമിതി അംഗം അനിൽ കേളോത്ത്, ട്രസ്റ്റ് അംഗങ്ങൾ ആയ സൂര്യനാരായൺ, ജോർജ്, രവി കാപ്പാടൻ, യമുനാ ദിനേശ്, ദീപക് എന്നിവർ ആശംസകൾ അറിയിച്ചു.
ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം മുരളീധരൻ എൻ സ്വാഗതം പറഞ്ഞ ജനറൽ ബോഡിയിൽ എക്സിക്യൂട്ടീവ് അംഗം മഹിജ ഹേമാനന്ദ് അനുശോചനപ്രമേയം അവതരിപ്പിച്ചു.
2023 -2024 വർഷത്തേക്കുള്ള ഭാരവാഹികൾ ആയി ചെയർമാൻ സേവ്യർ ആന്റണി, വർക്കിംഗ് ചെയർമാൻ ഐ.വി. ദിനേശ്
സെക്രട്ടറി വിജയകുമാർ എൻ.കെ, ജോയിന്റ് സെക്രട്ടറി പ്രശാന്ത് കെ.പി, ട്രെഷറർ സാബു ടി.വി., ജോയിന്റ് ട്രെഷറർ മുരളീധരൻ എൻ. എന്നിവരേയും ട്രസ്റ്റ് അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയി രാഘവൻ ടി.കെ, സൂര്യനാരായണൻ എന്നിവരേയും ജനറൽ ബോഡി തെരഞ്ഞെടുത്തു. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പ്രശാന്ത് കെ.പി നന്ദി പറഞ്ഞു.
More Stories
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
25 ഓളം കോളേജുകളിൽ രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല : വിദ്യാർത്ഥികൾ ആശങ്കയിൽ