January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കെ.പി.എ.സി. ലളിത – സിനിമയും ജീവിതവും

ജോസി കട്ടപ്പന

മലയാള ചലച്ചിത്ര നടി. യഥാർത്ഥ പേര്-മഹേശ്വരി അമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്.

ജീവചരിത്രം

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് – കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് – ഭാർഗവി അമ്മ. ഒരു സഹോദരൻ – കൃഷ്ണകുമാർ, സഹോദരി – ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.

അഭിനയിച്ച പ്രധാന ചിത്രങ്ങൾ

സ്വയം വരം
അനുഭവങ്ങൾ പാളിച്ചകൾ
ചക്രവാളം
കൊടിയേറ്റം

1978 ൽ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം ചെയ്തു.. അതിനു ഒരു ഇടവേളക്കു ശേഷം 1983 ൽ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിൽ അഭിനയിച്ചു.

രണ്ടാം വരവിലെ ചില പ്രധാന ചിത്രങ്ങൾ

1986-സന്മനസ്സുള്ളവർക്ക് സമാധാനം
1988-പൊൻ മുട്ടയിടുന്ന താറാവ്
1989-മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
1989-വടക്കുനോക്കി യന്ത്രം
1989-ദശരഥം
1993-വെങ്കലം
1991-ഗോഡ് ഫാദർ
1991-അമരം
1993-വിയറ്റ്നാം കോളനി
1995-സ്ഫടികം
1997-അനിയത്തി പ്രാവ്

1998 ജൂലൈ 29 ന് ഭർത്താവായ ഭരതൻ മരിക്കുകയും സിനിമയിൽ നിന്ന് വീണ്ടും ഒരു ഇടവേള ആവർത്തിച്ചു. പക്ഷേ 1999 ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമാ‍യി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു.

പിന്നീട് അഭിനയിച്ച ചിത്രങ്ങൾ

2000 – ശാന്തം
2000-ലൈഫ് ഈസ് ബ്യൂട്ടിഫുൾ
2000- അലൈ പായുതെ
2002- വാൽക്കണ്ണാടി
ഇതുവരെ മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു..

മകൻ – സിദ്ധാ‍ർഥ് നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഇപ്പോൾ പ്രമുഖ സംവിധായകൻ പ്രിയദർശന്റെ കീഴിൽ സഹ സംവിധായകനായി ജോലി നോക്കുന്നു.

മരണം

2022 ഫെബ്രുവരി 22 ന് എറണാകുളത്തിനടുത്തുള്ള തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിച്ചു. 74ലാമത്തെ വയസ്സിലാണ് മരണം സംഭവിച്ചത്.

അവാർഡുകൾ

ദേശീയ ചലച്ചിത്ര പുരസ്കാരം
മികച്ച സഹനടി – ശാ‍ന്തം (2000)
മികച്ച സഹനടി – അമരം (1991)

സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ

രണ്ടാമത്തെ മികച്ച നടി – അമരം (1991), കടിഞ്ഞൂൽ കല്യാണം, ഗോഡ് ഫാദർ, സന്ദേശം 1991
രണ്ടാമത്തെ മികച്ച നടി – ആരവം (1980)
രണ്ടാമത്തെ മികച്ച നടി – സൃഷ്ടി ച്ചര (1978)
രണ്ടാമത്തെ മികച്ച നടി – നീല പൊന്മാൻ , ഒന്നും ലെല്ലെ (1975)
വനിത സമഗ്ര സംഭാവനപുരസ്‌കാരം.

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!