സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെ സമ്പൂർണ ലോക്ഡൗൺ. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അവശ്യ സേവനങ്ങൾ മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. നിലവിലെ മിനി ലോക്ഡൗൺ അപര്യാപ്തമാണെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ലോക്ഡൗൺ ഏർപ്പെടുത്തുന്നത്.കഴിഞ്ഞ ദിവസം മാത്രം നാൽപതിനായിരത്തിലേറെ രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 25.69 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ശ്രമം. കേരളത്തിലെ ആറ് ജില്ലകളിൽ കോവിഡിെൻറ തീവ്രവ്യാപനമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അതിതീവ്ര വ്യാപനം. രോഗികൾ നിറയുന്നു; വേണം കൂടുതൽ ജാഗ്രതകോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്തെ ഐ.സി.യുവുകളും വെൻറിലേറ്ററുകളും നിറയുന്നു. സർക്കാർ ആശുപത്രികൾക്ക് പുറമെ, സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
കേരളത്തിൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ

More Stories
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം
കോട്ടയം ഗവഃ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ
ജനപ്രിയ സംവിധായകൻ ഷാഫി അന്തരിച്ചു