തിരുവനന്തപുരം : കേരളത്തിൽ ലോക്ക്ഡൗണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടി. ജൂണ് 9 വരെയാണ് ലോക്ക്ഡൗണ് നീട്ടിയിരിക്കുന്നത്. നിലവില് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ് നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്.
ലോക്ക്ഡൗണില് സംസ്ഥാനത്ത് കൂടുതല് ഇളവുകള് അനുവദിക്കാനാണ് സാധ്യത. ഇളവുകള് സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും. സ്വര്ണക്കടകള്, ടെക്സ്റ്റൈലുകള്, ചെരിപ്പുകടകള്, സ്കൂള് കുട്ടികള്ക്ക് ആവശ്യമായ വസ്തുക്കള് വില്ക്കുന്ന കടകള് എന്നിവ ആഴ്ചയില് ഒന്നോ രണ്ടോ ദിവസം തുറന്നു പ്രവര്ത്തിക്കാനുള്ള അനുമതി നല്കിയേക്കും.
ഘട്ടം ഘട്ടമായി കൂടുതല് ഇളവുകള് നല്കാനാണ് ധാരണ. വ്യവസായ സ്ഥാപനങ്ങള്ക്കും പ്രവര്ത്തന അനുമതി നല്കും. അമ്ബത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള് പ്രവര്ത്തിപ്പിക്കാനുള്ള തീരുമാനവുമുണ്ട്. സ്പെയര് പാര്ട്ടുകള് വില്ക്കുന്ന കടകള്ക്കും പ്രവര്ത്തിക്കാന് അനുമതി നല്കും. കള്ളുഷാപ്പുകള്ക്ക് ഭാഗികമായി പ്രവര്ത്തിക്കാനുള്ള അനുവാദം നല്കാനും സാധ്യതയുണ്ട്. വിവിധ വകുപ്പുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഇളവുകള് സംബന്ധിച്ച അന്തിമ തീരുമാനം ഉടന് ഉണ്ടാകും.
More Stories
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
25 ഓളം കോളേജുകളിൽ രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല : വിദ്യാർത്ഥികൾ ആശങ്കയിൽ