ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. പ്രതിദിന കേസുകൾ വീണ്ടും ആയിരം കടന്നു. ഇന്ന് 1,197 പേർക്ക് രോഗം സ്ഥിരീകരിച്ചു. ടിപിആർ 7.07 ശതമാനമായി. രണ്ടര മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പ്രതിദിന കേസുകൾ ആയിരത്തിന് മുകളിലെത്തുന്നത്. ആക്ടീവ് കേസുകൾ 5,728 ആയും വർധിച്ചു.
അതേസമയം, എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതെന്നാണ് വിവരം. എറണാകുളം, തിരുവന്തപുരം, കോട്ടയം ജില്ലകളിൽ ഒരാഴ്ചയിൽ നൂറുപേരിൽ കൂടുതൽ രോഗബാധിതരുണ്ടായി. ഈ കാലയളവിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മൂന്നു പേർ മരിച്ചുവെന്നും റിപ്പോർട്ടുണ്ട്.
More Stories
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
25 ഓളം കോളേജുകളിൽ രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല : വിദ്യാർത്ഥികൾ ആശങ്കയിൽ