ഈ മണ്ഡല കാലത്തെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം ” ശബരിഗിരി നാദം ” പ്രകാശനം ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠരു മഹേഷ് മോഹനരരും കേരള ഫോക്ക് ലോർ ചെയർമാൻ ശ്രീ ഒ .എസ് ഉണ്ണിക്കൃഷ്ണനും ചേർന്ന് മുതിർന്ന തന്ത്രി ശ്രീ കണ്ഠരര് മോഹനരരുടെ സാന്നിദ്ധ്യത്തിൽ ചെങ്ങന്നൂർ താഴമൺ മഠത്തിൽ വച്ച് നിർവ്വഹിച്ചു. പ്രവാസിയായ പ്രശസ്ത ഗാന രചയിതാവ് ശ്രീ ചെങ്ങന്നൂർ ഹരിയാണ് ശബരിഗിരി നാദത്തിൻ്റെ വരികൾ രചിച്ചിട്ടുള്ളത്. അടൂർ കെ. എസ് സഞ്ജീവ് കുമാറാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അജിത് കുമാർ രാധാകൃഷ്ണനാണ് നെടുവേലിൽ ക്രിയേഷൻസ് ബാനറിൽ ആൽബം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിൻ്റെ പ്രീയ ഗായകൻ മധു ബാലകൃഷ്ണനാണ് ഈ ഭക്തിഗാനം ആലപിച്ചിരിക്കുന്നത്. ഡി ഒ പി ജോസഫ് മെഴുവേലി, ഓർക്കസ് ട്രേഷൻ രാജീവ് ശിവ.
കേരളത്തിലും, കുവൈറ്റിലും ആയിട്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ വളരെ നല്ല അഭിപ്രായമാണ് ഗാനത്തെപ്പറ്റി ലോകത്തിൻ്റെ പല കോണുകളിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ മണ്ഠല കാലത്തെ മികച്ച അയ്യപ്പഭക്തി ഗാനമായ ” ശബരിഗിരി നാദം ” പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് റിഥം ഹൗസ് എന്ന ജനപ്രീയ യു ട്യൂബ് ചാനലാണ്.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
കെ.എം.ആർ.എം പുതിയ ഓഫീസ് ഉൽഘാടനം
പേൾ ജൂബിലി സമാപനത്തോടനുബന്ധിച്ചു നടത്തിയ സ്റ്റാൾ മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് മേരി സ്റ്റാളിന് ഒന്നാം സ്ഥാനം