മലയാള സിനിമയുടെ അമ്മ, കവിയൂര് പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില് അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര് പൊന്നമ്മ (79) അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖങ്ങളാല് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയിലായിരുന്നു .
അര പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില് മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര് പൊന്നമ്മ. 1962ല് ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര് പൊന്നമ്മ മലയാള സിനിമയില് അരങ്ങേറിയത് . 2021 ൽ ഇറങ്ങിയ ആണും പെണ്ണും ആണ് അഭിനയിച്ച അവസാന ചിത്രം .
എം ടി വാസുദേവന് നായര് തിരക്കഥയെഴുതി നിര്മ്മിച്ച് സംവിധാനം ചെയ്ത നിര്മാല്യം (1973) കവിയൂര് പൊന്നമ്മയുടെ ആദ്യകാലത്തെ ശ്രദ്ധേയമായ സിനിമകളില് ഒന്നായിരുന്നു. 1980 കളില് മലയള സിനിമയില് ഒഴിച്ചുകൂടാനാകാത്ത താരമായി കവിയൂർ പൊന്നമ്മ .
നാടക വേദികളിലൂടെയാണ് കവിയൂര് പൊന്നമ്മ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. 1971, 1972, 1973, 1994 വര്ഷങ്ങളില് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്ഡ് കവിയൂര് പൊന്നമ്മക്ക് ആയിരുന്നു .
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ കവിയൂരില് ടി പി ദാമോദരന് ഗൗരി ദമ്പതികളുടെ മകളായാണ് പൊന്നമ്മയുടെ ജനനം. സിനിമ നിര്മാതാവ് എം കെ മണിസ്വാമിയായിരുന്നു കവിയൂര് പൊന്നമ്മയുടെ ജീവിത പങ്കാളി. ഏക മകള് ബിന്ദു. നടി കവിയൂര് രേണുക സഹോദരിയാണ്.
More Stories
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
25 ഓളം കോളേജുകളിൽ രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല : വിദ്യാർത്ഥികൾ ആശങ്കയിൽ