തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എം എല്‍ എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് സഭയില്‍ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.
വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്ന് സഭയിലെത്തിയ അബ്ദുള്‍ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞയെടുത്തത്. പ്രോടേം സ്പീക്കര്‍ പി ടി എ റഹീമിന് മുമ്ബാകെയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായിരുന്ന 75 പേര് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ടാം തവണ തുടര്‍ച്ചയായി സഭയിലെത്തുന്ന ഉമ്മന്‍ചാണ്ടിയാണ് സീനിയര്‍.
53 പുതുമുഖങ്ങളാണ് നിയമസഭയിലുളളത്. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന യു പ്രതിഭ, കെ ബാബു, എം വിന്‍സെന്റ് എന്നിവര്‍ സത്യപ്രതിജ്ഞക്കെത്തിയില്ല. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.
കൊവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് ഗ്യാലറികളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ബന്ധുക്കളെത്തിയാല്‍ ശങ്കരനാരായണന് തമ്ബി ലോഞ്ചില്‍ വീഡിയോ വാളിലൂടെ സത്യപ്രതിജ്ഞ കാണാം.
നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ ഡി എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായ എം ബി രാജേഷ് സുഗമമായി ജയിക്കുമെങ്കിലും യു ഡി എഫും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. പി സി വിഷ്ണുനാഥാണ് യു ഡി എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഇന്ന് രാവിലെ ചേര്‍ന്ന യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് വിഷ്ണുനാഥിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്.
More Stories
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി