മലപ്പുറം : നാടൻ പാട്ട് കലാകരൻ ജിതേഷ് കക്കിടിപ്പുറം നിര്യാതനായി. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ‘കൈതോല പായവരിച്ച്’, ‘പാലോം പാലോം’ തുടങ്ങി നിരവധി നാടൻപാട്ടുകളുടെ സൃഷ്ടാവാണ് ജിതേഷ് കക്കിടിപ്പുറം.
മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ജിതേഷ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. വർഷങ്ങൾക്കുമുമ്പ് അവിചാരിതമായി എഴുതിയ പാട്ടായിരുന്നു മലയാളികൾ ഏറ്റു പാടിയ കൈതോല പായ വിരിച്ച് എന്ന മനോഹരമായ നാടൻപാട്ട്.
സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. പാലോം പാലോം എന്നു തുടങ്ങുന്ന ജിതേഷിന്റെ നാടൻപാട്ട് ഏറെ ഹിറ്റായിരുന്നു.മാന്ത്രിക സ്പർശമുള്ള പാട്ടുകളിലൂടെ മലയാളികളുടെ മനംകവർന്ന ജിതേഷ് സ്വന്തമായി നാടൻ പാട്ട് സംഘം നടത്തുന്നുണ്ട്. ആതിരമുത്തൻ എന്ന നാടൻപാട്ട് ട്രൂപ്പ് ഇദ്ദേഹത്തിന്റേതാണ്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്