November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നോർക്ക വഴി രജിസ്റ്റർ ചെയ്ത എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം : നോർക്ക വഴി രജിസ്റ്റർ ചെയ്ത എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എല്ലാവരും ഇങ്ങോട്ട് വരണമെന്നില്ല. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് മുൻഗണന. വരുന്നവരെ സ്വീകരിക്കാനും ക്വാറൻ്റീനിൽ പാർപ്പിക്കാനുമാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

വിദേശത്ത് കുടുങ്ങി കിടക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതോടെ നിരവധി പേരാണ് നോർക്ക വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുവരെ നോർക്കയിൽ രജിസ്റ്റർ ചെയ്തത് 1,65,631 പേരാണ്. പ്രവാസികളെ തിരിച്ചെത്തിക്കാൻ ചാർട്ടേഡ് വിമാനം വേണമെന് കേന്ദ്രത്തോട് നോർക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

161 രാജ്യങ്ങളിൽ നിന്ന് രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്നാണ്. 65,608 പേരാണ് ഇവിടെ നിന്ന് മാത്രം രജിസ്റ്റർ ചെയ്തത്.

അതേസമയം, വിദേശത്തുള്ളവരെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരുന്ന നടപടിയുടെ ഭാഗമായി കരട് സ്ഥിതിവിവരം തയാറാക്കിയിട്ടുണ്ട്. 200 ൽ പരം രാജ്യങ്ങളിലായ് 12.6 മില്ല്യൻ ആളുകളാണ് ഉള്ളത്. ആകെ പ്രവാസികളിൽ 8.9 മില്ല്യൻ ആളുകൾ ഉള്ളത് ആറ് രാജ്യങ്ങളിലാണ്. എറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് യുഎഇയിലാണ്. 3.4 മില്ല്യൻ ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. സൗദി അറേബ്യയിൽ ഉള്ളത് 2.6 മില്ല്യൻ ഇന്ത്യക്കാരും കുവൈറ്റ്, ഒമാൻ,ഖത്തർ, ബഹറിൻ രാജ്യങ്ങളിലായി 2.9 മില്ല്യൻ ഇന്ത്യക്കാരുമുണ്ട്.

error: Content is protected !!