Times of India
ന്യൂഡല്‍ഹി: ഇന്ത്യന്‍ വാക്സിനുകള്‍ എടുത്തവര്‍ക്ക് ഇനി ലോക രാജ്യങ്ങളില്‍ നിര്‍ബാധം യാത്ര ചെയ്യാം. ഇന്ത്യന്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം നൂറ്റിപ്പത്തായി ഉയര്‍ന്നു.
കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തിന് പുതിയ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കിയതോടെ ആണ് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ വാക്സിന് അംഗീകാരം നല്‍കിയത്. ഇതോടെ ഇന്ത്യക്കാര്‍ക്ക് വിദ്യാഭ്യാസം, ബിസിനസ്, വിനോദ സഞ്ചാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശത്തേയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാനാവും.
പൂര്‍ണമായും വാക്സിനേഷന് എടുത്ത യാത്രക്കാരുടെ ഇന്ത്യന്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നൂറ്റിപ്പത്ത് രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യയുമായി കരാറുള്ള രാജ്യങ്ങളും, നിലവില്‍ കരാറില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങളും നൂറ്റിപ്പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ രാജ്യങ്ങളില്‍ പൂര്‍ണമായും വാക്സിനെടുത്ത് ചെല്ലുന്ന യാത്രികര്‍ക്ക് ക്വാറന്റൈന് രഹിത പ്രവേശനത്തിനായുള്ള ഇളവുകള്‍ ലഭിക്കും.
വാക്സിന് അംഗീകരിച്ച രാജ്യങ്ങളുടെ പട്ടിക ചുവടെ
അല്‍ബേനിയ
അന്‍ഡോറ
അംഗോള
ആന്റിഗ്വ & ബാര്‍ബുഡ
അര്‍ജന്റീന
അര്‍മേനിയ
ഓസ്ട്രേലിയ
ഓസ്ട്രിയ
അസര്ബൈജാന്
ബഹ്റൈന്‍
ബംഗ്ലാദേശ്
ബെലാറസ്
ബെല്‍ജിയം
ബെനിന്‍
ബോട്സ്വാന
ബ്രസീല്‍
ബള്‍ഗേറിയ
കാനഡ
ചാഡ്
കൊളംബിയ
കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക
കൊമോറോസ്
കോസ്റ്റാറിക്ക
ക്രൊയേഷ്യ
ചെക്ക് റിപ്പബ്ലിക്
ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്
ഈജിപ്ത്
എല്‍ സാല്‍വഡോര്‍
എസ്റ്റോണിയ
ഈശ്വതിനി
ഫിന്‍ലാന്‍ഡ്
ഫ്രാന്‍സ്
ജോര്‍ജിയ
ജര്‍മ്മനി
ഘാന
ഗ്രീസ്
ഗ്വാട്ടിമാല
ഗയാന
ഹെയ്തി
ഹോണ്ടുറാസ്
ഹംഗറി
ഐസ്ലാന്‍ഡ്
ഇറാന്
അയര്‍ലന്‍ഡ്
ഇസ്രായേല്‍
ജമൈക്ക
കസാഖ്സ്ഥാന്
കുവൈറ്റ്
കിര്‍ഗിസ് റിപ്പബ്ലിക്
ലെബനന്
ലിച്ചെന്‍സ്റ്റീന്‍
മലാവി
മാലിദ്വീപ്
മാലി
മൗറീഷ്യസ്
മെക്സിക്കോ
മോള്‍ഡോവ
മംഗോളിയ
മോണ്ടിനെഗ്രോ
നമീബിയ
നേപ്പാള്‍
നെതര്‍ലാന്‍ഡ്സ്
നിക്കരാഗ്വ
നൈജീരിയ
ഒമാന്‍
പനാമ
പരാഗ്വേ
പെറു
ഫിലിപ്പീന്‍സ്
പോളണ്ട്
ഖത്തര്‍
റൊമാനിയ
റഷ്യ
റുവാണ്ട
സാന്‍ മറിനോ
സെര്‍ബിയ
സിയറ ലിയോണ്‍
സിംഗപ്പൂര്‍
സ്ലോവാക് റിപ്പബ്ലിക്
സ്ലോവേനിയ
ദക്ഷിണ സുഡാന്
സ്പെയിന്
ശ്രീലങ്ക
പലസ്തീന്
സുഡാന്
സ്വീഡന്
സ്വിറ്റ്സര്‍ലന്‍ഡ്
സിറിയ
ബഹാമാസ്
യുണൈറ്റഡ് കിങ്ങ്ഡം
ട്രിനിഡാഡ് & ടൊബാഗോ
ടുണീഷ്യ
ടര്‍ക്കി
യു.എ.ഇ
ഉഗാണ്ട
ഉക്രെയ്ന്
അമേരിക്ക
ഉറുഗ്വേ
സിംബാബ്വെ
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി