തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സുകള്‍ ഓണ്‍ലൈനായി പുതുക്കാം. കേന്ദ്ര ഉപരിതതല ഗതാഗതമന്ത്രാലയത്തിന്റെ https://parivahan.gov.in/parivahan/ ലാണ് ഈസേവനം ലഭ്യമാകുക. ഇതില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ കാര്യങ്ങള്‍ക്കുള്ള ‘സാരഥി’ യിലേക്ക് പ്രവേശിക്കുക.
പുതുക്കേണ്ടസമയം: കാലാവധി അവസാനിക്കുന്നതിന് ഒരുവര്‍ഷം മുമ്ബ് മുതല്‍ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷംവരെ ലൈസന്‍സ് പുതുക്കാം. ഈ കാലയളവില്‍ പിഴയില്ല. 460 രൂപയാണ് ഫീസ്. കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം തികഞ്ഞാല്‍ പിഴ അടയ്ക്കണം. വീണ്ടും വാഹനം ഓടിച്ച് കാണിക്കുകയും വേണം.
അപ്ലോഡ് ചെയ്യേണ്ട രേഖകള്‍ സ്കാന്‍ ചെയ്യുമ്ബോള്‍ 200 കെ.ബിയില്‍ കൂടരുത്.
ഒരിക്കല്‍ ആപ്ലിക്കേഷന്‍ നമ്ബര്‍ ലഭിച്ചാല്‍ വീണ്ടും നമ്ബര്‍ എടുക്കാന്‍ ശ്രമിക്കരുത്. ആദ്യം ലഭിച്ച നമ്ബര്‍ തന്നെ ഉപയോഗിക്കണം.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി