ന്യൂഡൽഹി / തിരുവനന്തപുരം : അമീർ ഷെയ്ഖ് സബാഹിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമമർപ്പിച്ച് ഇന്ത്യ. ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാര രാജ്യമെങ്ങും ദുഃഖാചരണം നടത്തി. ഇന്ത്യയിലെ പ്രധാന കാര്യാലയങ്ങളിൽ എല്ലാം ദേശീയ പതാക പകുതി താഴ്ത്തി കെട്ടണമെന്നും ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്നും പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു.
ന്യൂഡൽഹിയിൽ രാഷ്ട്രപതിഭവന് മുകളിലെ ദേശീയപതാക പകുതി താഴ്ത്തിയാണ് അമീറിന്നോടുള്ള ആദരവ് അർപ്പിച്ചത്.
തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിന് മുകളിലെ ദേശീയപതാകയും പകുതി താഴ്ത്തി കെട്ടിയിരുന്നു.
സ്വന്തം ജനങ്ങളെ പോലെ പ്രവാസികളെയും കരുതിയ ഇന്ത്യയെ സ്നേഹിച്ച ഇന്ത്യക്കാരെ ഹൃദയത്തോട് ചേർത്ത് വച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു രാജ്യം മുഴുവൻ പ്രണാമം അർപ്പിച്ചത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്