ന്യൂസ് ബ്യൂറോ, ദില്ലി
ന്യൂഡൽഹി: രാജ്യം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിലേക്ക് കടക്കവേ ഒമിക്രോൺ ഭീഷണിയും ശക്തമാവുന്നു. ഡൽഹിയിൽ ഉൾപ്പടെ പല സംസ്ഥാനങ്ങളിലും ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് എന്നാണ് റിപ്പോർട്ട്.
ഒമിക്രോൺ വ്യാപനം കൂടുന്നു എന്ന വിലയിരുത്തലാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി രാജ്യത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലുണ്ടായത്.
മഹാരാഷ്ട്ര, ഒഡിഷ, ഗുജറാത്ത് എന്നിവിടങ്ങളിൽ രാത്രി കർഫ്യു പുനഃസ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ ഒന്നോ രണ്ടോ ആയിരുന്ന കോവിഡ് രോഗികളുടെ എണ്ണം 180 ആയാണ് കഴിഞ്ഞ ദിവസം വർധിച്ചത്. ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും രാത്രി കർഫ്യു പുനസ്ഥാപിക്കുന്ന സാഹചര്യമാണ് ഉളളത്.
ക്രിസ്മസ്-പുതുവത്സരവുമായി ബന്ധപ്പെട്ട തിരക്കുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കത്തിലാണ് ഡൽഹി സർക്കാർ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ വാക്സിനെടുക്കാത്ത ആരെയും നഗരത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഉത്തർപ്രദേശിൽ പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എത്തുന്ന മുഴുവൻ വിദേശയാത്രികരെയും കോവിഡ് പരിശോധന നടത്തുന്ന കാര്യവും തമിഴ്നാട് പരിഗണിക്കുന്നുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഒമൈക്രോണുമായി ബന്ധപ്പെട്ട് മറ്റൊരു അവലോകന യോഗം കൂടെ വിളിച്ച് ചേർത്തിട്ടുണ്ട്. സംസ്ഥാനങ്ങളുമായി ആലോചിച്ച് എന്തൊക്കെ നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ വേണം എന്ന കാര്യം യോഗത്തിൽ തീരുമാനിക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിലൊക്കെ ന്യൂയർ ആഘോഷങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്