Times of Kuwait – കുവൈറ്റ് വാർത്തകൾ
ദില്ലി: ഇന്ത്യയിൽ കൊവിഡ് വാക്സിനേഷന് സ്വീകരിച്ചവരുടെ എണ്ണം 96 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്ത് 46 ലക്ഷത്തിലേറെ വാക്സിന് ഡോസുകളാണ് വിതരണം ചെയ്തത്.
പ്രതിരോധശേഷി കുറഞ്ഞവര്‍ വാക്സീന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത്.
പ്രതിരോധ ശേഷി കുറഞ്ഞവര്‍ 2 ഡോസ് വാക്സിന് പുറമെ ബൂസ്റ്റര്‍ ഡോസുകള്‍ കൂടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മുഴുവന്‍ ജനങ്ങള്‍ക്കും രണ്ട് ഡോസ് വാക്സീന് നല്കിയ ശേഷം മാത്രമേ മൂന്നമത്തേത് നല്കി തുടങ്ങേണ്ടതുള്ളു എന്നും ഈ നിര്‍ദേശത്തിലുണ്ട്. രാജ്യത്ത് നിലവില്‍ ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അലോചനകളില്ല എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്