ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 13 പേർക്കു ജീവൻ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിലായി 2,300 പേർ ചികിത്സ തേടിയതോടെ ആകെ ചികിത്സയിലുള്ളവർ 81,687 ആയി.
ആകെ കോവിഡ് ബാധിതർ 4,33,31,645. ഇതുവരെ 5,24,903 പേർ മരിച്ചു. ആകെ രോഗബാധിതരുടെ 0.19 ശതമാനം പേരാണു ചികിത്സയിലുള്ളത്. 98.60 ശതമാനമാണു രോഗമുക്തി നിരക്ക്. ഇതുവരെ ആകെ 4,27,25,055 പേർ രോഗമുക്തരായി. 196.45 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്