ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. 24 മണിക്കൂറിൽ 12,213 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലത്തേതിനു 38.4 ശതമാനമാണ് വർധന. 2022 ഫെബ്രുവരി 26നു ശേഷം ഇതാദ്യമായാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7,624 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 4,26,74,712 ആയി. ഒറ്റ ദിവസം 11 പേർ രോഗം ബാധിച്ച് മരിച്ചു. 2.35ശതമാനമാണ് പ്രതിദിന പോസ്റ്റിവിറ്റി നിരക്ക്. നിലവിൽ 58,215 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്