ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 3,451 പുതിയ കോവിഡ് കേസുകൾ. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,31,02,194 ആയി. 20,635 പേരാണു ചികിത്സയിലുള്ളത്. ശനിയാഴ്‌ച 40 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 5,24,064 ആയി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98.74 ശതമാനമാണ്. കഴിഞ്ഞ ദിവസമുണ്ടായ 40 മരണങ്ങളിൽ 35 എണ്ണവും കേരളത്തിലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. 2 മരണങ്ങൾ ഡൽഹിയിലും ഓരോ മരണം വീതം ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രേഖപ്പെടുത്തി.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്