ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 3,712 പുതിയ കൊവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,41,989 പപരിശോധനകള്‍ നടത്തി. ഇതിലാണ് 3,712 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.84% ആണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്കാകട്ടെ 0.67% വും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആയിരത്തോളം കേസുകള്‍ കൂടിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ ദിവസം 2745 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,584 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,26,20,394 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.74% ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 19,509 പേരാണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 193.70 കോടി ഡോസ് വാക്സിന് നല്‍കിയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്