ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3545 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇതോടെ ആകെ കേസുകളുടെ എണ്ണം 4,30,94,938 ആയി. നിലവില്‍ 19,688 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 27 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 5,24,002 ആയി.
ആകെ രോഗബാധിതരുടെ 0.05 ശതമാനം പേര് മാത്രമാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. രോഗമുക്തി നിരക്ക് 98.74 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.76 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.79 ശതമാനവുമാണ്. മരണനിരക്ക് 1.22 ശതമാനമാണ്.
രാജ്യത്ത് ആകെ 189.81 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി