ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ഇന്ത്യയിൽ കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3377 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം വൈറസ് ബാധിച്ച് 60 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 17,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1496 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ദില്ലിയിൽ 1490 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു പേര് മരിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ദില്ലിയിൽ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുകയാണെന്നും, ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെല്ലുവിളി അവസാനിച്ചിട്ടില്ല. ജനങ്ങള്‍ കോവിഡിനെതിരെ എല്ലാ മുന്‍കരുതലും തുടര്‍ന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു മോദിയുടെ മുന്നറിയിപ്പ്.
More Stories
ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിന്റെ ആഘോഷമായി ഇന്ത്യൻ എംബസ്സി കുവൈറ്റ് ‘ഭാരത് മേള’ സംഘടിപ്പിച്ചു .
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം
കോട്ടയം ഗവഃ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ