ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ഇന്ത്യയിൽ ഇന്ന് 1761 പേര്ക്ക് കൊറോണ സ്ഥിരീകരിച്ചു.കഴിഞ്ഞ 688 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇതോടെ രാജ്യത്ത് ഇതു വരെ റിപ്പോര്ട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണം 4,30,07841 ആയി.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം നിലവില് രാജ്യത്ത് 26,240 സജീവ കേസുകളാണ് ഉള്ളത്.
127 മരണങ്ങള് കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 5,16,479 ആയി ഉയര്ന്നു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.35 ശതമാനമായി കുറഞ്ഞു. പ്രതിവാര രോഗബാധ നിരക്ക് 0.41 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് ആകെ 181.21 കോടി ഡോസ് വാക്സിന് വിതരണം പൂര്ത്തിയായതായും കേന്ദ്രആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്ത്തു.
അതേസമയം കൊറോണ നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങള്ക്ക് കേന്ദ്രം നല്കി. രാജ്യത്തെ പ്രതിദിന കൊറോണ കേസുകള് കുറഞ്ഞതോടെ നിയന്ത്രണങ്ങളില് കൂടുതല് ഇളവ് അനുവദിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നിര്ദേശം. മാര്ഗനിര്ദേശങ്ങളടങ്ങിയ കത്ത് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്ക്ക് അയച്ചു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്