Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂഡല്‍ഹി: ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18,987 കൊവിഡ് കേസുകള്‍. നിലവില്‍ 2.06 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 18,987 കേസുകളില്‍ 11,079 പേരും കേരളത്തില്‍ നിന്നുള്ളതാണ്.രാജ്യത്ത് കഴിഞ്ഞ ദിവസം 15,823 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയതാണ് തിരിച്ചടിയായതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
246 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 4,51,435 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 19,808 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു.
13,01,083 സംപിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 35,66,347 വാക്സിന് ഡോസുകളാണ് ഇന്നലെ നല്‍കിയത്. ആകെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 96,82,20,997 ആയി ഉയര്‍ന്നു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്