ന്യൂസ് ബ്യൂറോ,ദില്ലി
ദില്ലി: ഇന്ത്യയിൽ കൊറോണ കേസുകള്‍ ഗണ്യമായി കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇരുപതിനായിരത്തില്‍ താഴെ പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ രോഗമുക്തി നിരക്ക് 98 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 16,051 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊറോണ ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങിലുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും കുറഞ്ഞു. 2,02,131 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 37,901 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4.21 കോടി കടന്നു. 1.93 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ഇതുവരെ 76.01 കോടി കൊറോണ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 8,31,087 പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 206 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,12,109 ആയി. അതേസമയം രാജ്യത്ത് കൊറോണ വാക്സിന് വിതരണം 175.46 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്