ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22,270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,28,02,505 ആയി. 325 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 5,11,230. കഴിഞ്ഞ ദിവസം 60,298 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തർ 4,19,77,238.
രാജ്യത്തെ രോഗമുക്തി നിരക്ക് 98.12 ശതമാനമായി ഉയർന്നു. 75.81 കോടി പരിശോധനകളാണ് ഇന്ത്യയിൽ ഇതുവരെ നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,35,471 പരിശോധനകൾ നടന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.80 ശതമാനവും പ്രതിവാര നിരക്ക് 2.50 ശതമാനവുമാണ്. 175.03 കോടി പേർക്കു വാക്സീൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്