ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആഴ്ചകൾക്ക് ശേഷം ഒരു ലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,876 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 895 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി കുറഞ്ഞു. ഇന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തെക്കാൾ 24 ശതമാനം കുറവ് രേഖപ്പെടുത്തി.
11,08,938 സജീവ കോവിഡ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,02,874 ആയി. ആകെ നൽകിയ കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 1,69,63,80,755.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്