January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,166 പുതിയ കോവിഡ്​ കേസുകള്‍

Times of Kuwait – കുവൈറ്റ്  വാർത്തകൾ

ന്യൂഡല്‍ഹി: ഇന്ത്യയിൽ​ 24 മണിക്കൂറിനിടെ 18,166 പുതിയ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്​.

214 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ഇതുവരെ 4,50,589 പേരാണ്​ രാജ്യത്ത്​ മഹാമാരി ബാധിച്ച്‌​ മരിച്ചത്​.
23,624 പേര്‍ രോഗമുക്തി നേടി. രാജ്യത്ത്​ ഇതുവരെ 3.32 കോടിയാളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്​. 97.99 ആണ്​ രോഗമുക്തി നിരക്ക്​.

രാജ്യത്ത്​ നിലവില്‍ ചികിത്സയില​ുള്ളവരുടെ എണ്ണം 2.30,971 ആയി കുറഞ്ഞു. 2020 മാര്‍ച്ചിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്​. ഇതുവരെ ഇന്ത്യ 94.70 കോടി ഡോസ്​ വാക്​സിന്‍ നല്‍കിക്കഴിഞ്ഞു. 19 സംസ്​ഥാനങ്ങളോട്​ വാക്​സിനേഷന്‍ വേഗത കൂട്ടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ്​ മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!