January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; മരണം അഞ്ചുലക്ഷം കടന്നു

ന്യൂസ് ബ്യൂറോ,ദില്ലി

ദില്ലി : ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച കുറഞ്ഞ നിരക്കില്‍. 1,49,394 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസത്തെ അപേക്ഷിച്ച്‌ പുതിയ കേസുകളില്‍ 13 ശതമാനം കുറവ് രേഖപ്പെടുത്തി.

രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 10ല്‍ താഴെ​െയത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 9.27 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

24 മണിക്കൂറിനിടെ 1072 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായവരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 5,000,55 ആണ് ​കോവിഡ് ബാധിച്ച്‌ ഇതുവരെ മരിച്ചവരുടെ എണ്ണം.

14,35,569 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 168.47 കോടി ഡോസ് വാക്സിന്‍ ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിലും മഹാരാഷ്​ട്രയിലുമാണ് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍. കേരളത്തില്‍ കഴിഞ്ഞദിവസം 51,887 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 24 മരണങ്ങളും കോവിഡ് മൂലമാ​െണന്ന് സ്ഥിരീകരിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!