ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ഇന്ത്യയിൽ കഴിഞ്ഞ 24മണിക്കൂറിനിടെ 1,72,433 പുതിയ കൊവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില് കഴിയുന്നവരുടെ എണ്ണം 15,33,921ആയി.
1008 മരണങ്ങളും ഇന്നലെ റിപ്പോര്ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,98,983 ആയി ഉയര്ന്നു. 10.99 ശതമാനമാണ് നിലവില് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗബാധിതരുടെ എണ്ണത്തില് എട്ട് ശതമാനം വര്ദ്ധനവുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,59,107പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,97,70,414 ആയി. നിലവില് 95.14 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 167.87 കോടിയിലധികം ഡോസ് കൊവിഡ് വാക്സിനുകളും നല്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള് പ്രകാരം 73.41 കോടി കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. 15,69,449 ടെസ്റ്റുകളാണ് കഴിഞ്ഞ 24മണിക്കൂറിനിടെ നടത്തിയത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്